Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prof. P. Sridhar

Malappuram

പ്ര​ഫ. പി. ​ശ്രീ​ധ​ര​നെ അ​നു​സ്മ​രി​ച്ചു

മ​ഞ്ചേ​രി: ജി​ല്ല​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് അ​ടി​ത്ത​റ പാ​കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച പ്ര​ഫ. പി. ​ശ്രീ​ധ​ര​നെ അ​നു​സ്മ​രി​ച്ചു. പി. ​ശ്രീ​ധ​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ല​കം​കു​ണ്ട് ശ്രീ​ല​ക്ഷ്മി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ൻ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം അ​ജി​ത് കൊ​ളാ​ടി, മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, ക​വി മ​ണ​ന്പൂ​ർ രാ​ജ​ൻ ബാ​ബു, പി. ​ഗൗ​രി, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഐ. ​സ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ത് എ​ൻ​ഡോ​വ്മെ​ന്‍റ് പു​സ്ത​ക വി​ത​ര​ണ​വും കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. മ​ഞ്ചേ​രി കോ​വി​ല​കം​കു​ണ്ട് സൗ​ത്ത് വാ​യ​ന​ശാ​ല, അ​മ​ര​ന്പ​ലം യു​വ​ജ​ന വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം എ​ന്നി​വ​യി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് പി. ​വി​ശ്വ​നാ​ഥ​ൻ കൈ​മാ​റി.


മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ നി​ന്ന് ബി​എ​സ്‌​സി ഫി​സി​ക്സി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ കെ. ​ലി​യാ​ഷാ​നു​ള്ള കാ​ഷ് അ​വാ​ർ​ഡ് ശോ​ഭ​ന വി​ശ്വ​നാ​ഥ് കൈ​മാ​റി. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ സെ​ഷ​നി​ൽ സി. ​വി​ജ​യ​ല​ക്ഷ്മി, പി. ​ശി​വ​കു​മാ​ർ, പി. ​തു​ള​സീ​ദാ​സ് മേ​നോ​ൻ, എം.​എ. അ​ജ​യ​കു​മാ​ർ, ഇ. ​അ​ബ്ദു എ​ന്നി​വ​ർ പി. ​ശ്രീ​ധ​ര​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

Latest News

Corehub Up